17
Mar 2024
Sat
17 Mar 2024 Sat
end islamophobia

യുഎന്‍: ഇസ്ലാമോഫോബിയക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ അവതരിപ്പിച്ച കരട് പ്രമേയം വന്‍ഭൂരിപക്ഷത്തില്‍ പാസായി. 113 രാജ്യങ്ങള്‍ പ്രമേയത്തെ അംഗീകരിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 43 രാജ്യങ്ങള്‍ വിട്ടുനിന്നു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഉക്രൈന്‍, യുകെ അടക്കമുള്ള രാജ്യങ്ങളും വിട്ടുനിന്നവയില്‍പ്പെടുന്നു. (un resolution against islamophobia)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനയുടെ പിന്തുണയോടെയാണ് പാകിസ്താന്‍ സ്ഥിരം പ്രതിനിധി മുനീര്‍ അക്രം ‘ഇസ്ലാലാമോഫോബിയയെ ചെറുക്കാനുള്ള നടപടികള്‍ എന്ന പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാംഭീതിയെ തുടര്‍ന്ന് മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന ആകമണങ്ങള്‍ ചെറുക്കുന്നതിന് ഒരുമിച്ചുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇസ്ലാമോഫോബിയയെ നേരിടുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കണമെന്നും പ്രമേയം യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. ലോക ഇസ്ലാമോഫോബിയ ദിനത്തോടനുബന്ധിച്ചാണ് പാകിസ്താന്‍ പ്രമേയം അവതരിപ്പിച്ചത്.

അതേ സമയം, ഒരു മതത്തെ മാത്രം കേന്ദ്രീകരിച്ച് പ്രമേയം അവതരിപ്പിക്കുന്നതിനെ ഇന്ത്യ വിമര്‍ശിച്ചു. ഇസ്ലാമോഫോബിയയേയും യഹൂദ വിരുദ്ധതയേയും ക്രിസ്ത്യന്‍ ഭയത്തേയും അപലപിക്കുന്നുവെന്നും, എന്നാല്‍ ഇത്തരം ഭയങ്ങള്‍ അബ്രഹാമിക്ക് മതങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നത് അംഗീകരിക്കണമെന്നുമായിരുന്നു, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പ്രമേയത്തില്‍ പ്രതികരിച്ചത്.

പ്രത്യേക മതവിഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമേയങ്ങള്‍ അംഗീകരിച്ച് ഐക്യരാഷ്ട്രസഭയെ മതപരമായി വിഭജിക്കരുതെന്ന് ഇന്ത്യ പറഞ്ഞു.