22
Feb 2023
Tue
22 Feb 2023 Tue

ജിദ്ദ: അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഫാഷിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിൽ മുഴുവൻ മതേതര വിശ്വാസികളും അണിചേരണമെന്നും ജിദ്ദ നവോദയ. ഗുജറാത്ത് വംശഹത്യയുടെ യഥാർഥ വിവരങ്ങൾ ലോകത്തെ അറിയിച്ചത് മുതൽ മോദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയായിരുന്നു ബിബിസി. വാഴ്ത്ത്പാട്ട് പാടുന്ന മാധ്യമങ്ങൾ മാത്രം രാജ്യത്ത് നിലനിന്നാൽ മതിയെന്നാണ് മോദി ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടായിരത്തിലേറെ മനുഷ്യരുടെ വംശഹത്യക്ക് കാരണക്കാരായവർ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബിബിസി നടത്തിയ അന്വേഷണാത്മകമായ റിപോർട്ടിങ്. ഇത് ഇന്ന് നാട് ഭരിക്കുന്നവരുടെ പൊയ്മുഖം ലോകത്തിന് മുമ്പിൽ തുറന്നുകാട്ടുന്നു. പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നാട് ഭരിക്കാമെന്നാണ് ഈ അൽപ്പബുദ്ധികൾ കരുതിയിരിക്കുന്നത്. ഭരണകൂടത്തിന് അനുകൂലമായി വിധിപറയുന്ന ജഡ്ജിമാർക്ക് റിട്ടയർമെന്റിന് ശേഷം മറ്റു പദവികൾ നൽകുക വഴി ജഡ്ജിമാരെ സ്വാധീനിക്കുന്നതും ഈ അടുത്ത കാലത്തെ നിയമനങ്ങൾ വഴി നാം കണ്ടതാണ്.അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങളെ വരുതിക്ക് നിർത്താനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.

നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു തിരുവനന്തപുരം (രക്ഷധികാരി ), ശ്രീകുമാർ മാവേലിക്കര(ജനറൽ സെക്രട്ടറി ), സി. എം അബ്ദുറഹിമാൻ (ട്രഷറർ) എന്നിവർ സംസാരിച്ചു.ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും, ആസിഫ് കരുവാറ്റ നന്ദിയും രേഖപ്പെടുത്തി