ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍പോര്‍ട്ടുകള്‍ എന്നിവ ഇമിഗ്രേഷന്‍ പോസ്റ്റുകള്‍ ആയി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 37 വിമാനത്താവളങ്ങള്‍, 34 കടല്‍/ നദീ തുറമുഖങ്ങള്‍, 37 അന്താരാഷ്ട്ര കര അതിര്‍ത്തികള്‍ എന്നിവ അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തേക്കുമുള്ള ഇമിഗ്രേഷന്‍ പോസ്റ്റുകളായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇന്ത്യ – പാക്, ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന ആറ് റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയാണ് ഇമിഗ്രേഷന്‍ പോസ്റ്റുകളായത്.
|
സാധുവായ പാസ്‌പോര്‍ട്ടുകള്‍, യാത്രാ രേഖകള്‍, പ്രത്യേക വിഭാഗത്തിലുള്ള വ്യക്തികള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കുമുള്ള വിസകളും അനുമതിരേഖകളും എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളില്‍ നിന്ന് ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് മന്ത്രാലയത്തിന്റെ നടപടി.
പാസ്‌പോര്‍ട്ടുകള്‍, യാത്രാ രേഖകള്‍, വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പമാണ് മന്ത്രാലയത്തിന്റെ നടപടി.
കേരളത്തിലെ നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കൂടാതെ അഹമ്മദാബാദ്, ലഖ്‌നൗ, അമൃത്സര്‍, വരാണാസി, ബാഗ്‌ദോഗ്ര, ബംഗളൂരു, ഭുവനേശ്വര്‍, രാജ ഭോജ് അന്താരാഷ്ട്ര വിമാനത്താവളം (ഭോപ്പാല്‍), ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂര്‍, ദാബോലിം (ഗോവ), ഡല്‍ഹി, ഗയ (ബിഹാര്‍), ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, മധുരൈ, മംഗലാപുരം, മുംബൈ, മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളം, മോപ (ഗോവ), നാഗ്പൂര്‍, പട്‌ന, പോര്‍ട്ട് ബ്ലെയര്‍, പൂനെ, ശ്രീനഗര്‍, സൂറത്ത്, ട്രിച്ചി, തിരുപ്പതി, വിശാഖപട്ടണം, വിജയവാഡ എന്നിവയാണ് ഇമിഗ്രേഷന്‍ പോസ്റ്റുകളുള്ള വിമാനത്താവളങ്ങള്‍.
തുറമുഖങ്ങളില്‍ കോഴിക്കോടും കൊച്ചിയും കൊല്ലവും വിഴിഞ്ഞവും ഉള്‍പ്പെടും. അലംഗ് (ഗുജറാത്ത്), അഗതി, മിനിക്കോയ് ദ്വീപ് (രണ്ടും ലക്ഷദ്വീപ്), ബേദി ബന്ദര്‍ (ജാംനഗര്‍, ഗുജറാത്ത്), ഭാവ്‌നഗര്‍ (ഗുജറാത്ത്), ചെന്നൈ, കടലൂര്‍, ധാമ്ര (ഒഡീഷ), കാകിനാഡ (ആന്ധ്രാപ്രദേശ്), കൊല്‍ക്കത്ത, കണ്ട്‌ല (ഗുജറാത്ത്), കൃഷ്ണപട്ടണം (ആന്ധ്രാപ്രദേശ്), കാട്ടുപള്ളി (തമിഴ്‌നാട്), കരിംഗഞ്ച് (അസം), കാമരാജര്‍, മാണ്ഡ്വി (ഗുജറാത്ത്) മോര്‍മഗോവ ഹാര്‍ബര്‍ (ഗോവ), മുന്ദ്ര (ഗുജറാത്ത്), മുംബൈ, ന്യൂ മംഗലാപുരം, നാഗപട്ടണം, നവ ഷെവ (മഹാരാഷ്ട്ര), പരദീപ് (ഒഡീഷ), പോര്‍ബന്ദര്‍, പോര്‍ട്ട് ബ്ലെയര്‍, സില്‍ഘട്ട് (അസം), തൂത്തുക്കുടി, വിശാഖപട്ടണം, വല്ലര്‍പാഡം, ധുബ്രി, പാണ്ഡു (അസം) എന്നിവയാണ് മറ്റ് തുറമുഖങ്ങള്‍.
അട്ടാരി റോഡ്, ദേര ബാബ നാനാക്ക് (രണ്ടും പഞ്ചാബ്), ബന്‍ബാസ (ഉത്തരാഖണ്ഡ്), ചംഗ്രാബന്ധ, ഘോജാദംഗ, ഹരിദാസ്പൂര്‍, ഹിലി, ജയ്‌ഗോവാന്‍, ലാല്‍ഗോലഘട്ട്, മഹാദിപൂര്‍, ഫുല്‍ബാരി, രാധികാപൂര്‍, റാണിഗഞ്ച്, ഗെഡെ (എല്ലാം പശ്ചിമ ബംഗാള്‍), ദാലു, ദാവ്കി (രണ്ടും മേഘാലയ), ദരംഗ, കരിംഗഞ്ച്, മങ്കച്ചര്‍, സുതര്‍കണ്ടി (മുഴുവന്‍ അസം), അഗര്‍ത്തല, ധലൈഘട്ട്, ഖോവാല്‍, മുഹുരിഘട്ട്, രാഗ്‌ന, കൈലാഷഹര്‍, സബ്രൂം, ശ്രീമന്തപൂര്‍ (എല്ലാം ത്രിപുര) ഗൗരിഫന്ത, രൂപൈദിഹ, സൊനൌലി (എല്ലാം ഉത്തര്‍പ്രദേശ്) ജോഗ്ബാനി, റക്‌സൗള്‍ (രണ്ടും ബിഹാര്‍) മോറെ (മണിപ്പൂര്‍) സബ്രൂം (തെക്കന്‍ ത്രിപുര) കവര്‍പുയിച്ചുവാ, സോറിന്‍പുയി, സോഖാവ്താര്‍ (എല്ലാം മിസോറാം) എന്നിവയാണ് ലാന്‍ഡ്‌പോര്‍ട്ടുകള്‍.
മുനാബാവോ (രാജസ്ഥാന്‍), അട്ടാരി (പഞ്ചാബ്), ഗെഡെ റെയില്‍ ആന്‍ഡ് റോഡ് ചെക്ക് പോസ്റ്റ്, പെട്രാപോള്‍/ചിറ്റ്പൂര്‍, ഹരിദാസ്പൂര്‍, ന്യൂ ജല്‍പൈഗുരി റെയില്‍വേ സ്റ്റേഷന്‍ (എല്ലാം പശ്ചിമ ബംഗാള്‍) എന്നിവയാണ് ഇമിഗ്രേഷന്‍ പോസ്റ്റുകളുള്ള റെയില്‍പോര്‍ട്ടുകള്‍ എന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
The Union Home Ministry has named 37 airports, 34 sea and river ports and 37 international land crossing points as the designated immigration posts for entry and exit of international passengers.


