28
Jul 2024
Tue
28 Jul 2024 Tue
UPSC aspirant electrocuted from iron gate

ഡൽഹിയിൽ ഇരുമ്പു​ഗേറ്റിൽ നിന്ന് ഷോക്കേറ്റ് യുപിഎസ് സി ഉദ്യോ​ഗാർഥി മരിച്ചു. 26കാരനായ നീലേഷ് റായി ആണ് മരിച്ചത്. പട്ടേൽ ന​ഗർ മെട്രോ സ്റ്റേഷനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.43നാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴയെത്തുടർന്ന് വെള്ളക്കെട്ടിലായ പ്രദേശത്ത് കൂടി നടന്നുവരികയായിരുന്നു നീലേഷ് റായി. പേയിങ് ​ഗസ്റ്റായി താമസിക്കുന്ന കെട്ടിടത്തിന്റെ ​ഗേറ്റിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ​

ഗേറ്റിൽ പിടിച്ച അവസ്ഥയിൽ കിടക്കുകയായിരുന്നു നീലേഷ്. ഇതു കണ്ടുനിന്നവർ ​ഗേറ്റിൽ നിന്ന് വേർപെടുത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.