2000 കോടി രൂപ വിലയുള്ള യുഎസിന്റെ ഡ്രോണ്‍ ഇറാന്‍ യുദ്ധത്തിനിടെ തകര്‍ന്നതായി സ്ഥിരീകരണം. യുഎസ് നാവികസേനയുടെ എംക്യു-4സി ട്രൈറ്റണ്‍ എന്ന സമുദ്ര നിരീക്ഷണ ഡ്രോണ്‍ തകര്‍ന്ന വിവരം നേവല്‍ സേഫ്റ്റി കമാന്‍ഡിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടിലാണുള്ളത്. അതേസമയം എവിടെയാണ് ഡ്രോണ്‍ തകര്‍ന്നുവീണതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 50000 അടി ഉയരത്തില്‍ ദീര്‍ഘനേരം പറക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍.
|
ഫെബ്രുവരി 28ന് ഇസ്രായേലിനൊപ്പം ചേര്‍ന്നാണ് യുഎസ് ഇറാനെ ആക്രമിച്ചു തുടങ്ങിയത്. ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഇസ്രായേലിനും യുഎസിനും കനത്ത സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ച ഇറാന്‍ ഇസ്രായേലിനു നേരെയും ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. യുഎസിന്റെ നിരവധി പോര്‍വിമാനങ്ങളും ഡ്രോണുകളും ഇറാന്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ALSO READ: ഇറാന്‍ പിടിച്ചെടുത്ത കപ്പലുകളിലൊന്ന് ഇന്ത്യയിലേക്ക് വന്നത്




