വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങി.(US election results live: Race between Trump, Harris) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് ആണ് നിലവില്‍ മുന്നില്‍. ട്രംപിന് ഇതുവരെ 95 വോട്ടുകളും(54.22 %) കമലാ ഹാരിസിന് 35 വോട്ടുകളും(44.73 %) വോട്ടുകളും ലഭിച്ചു.
|
അലബാമ(9), ഒക്ലഹോമ(7), ടെന്നീസി(11), ഫ്ളോറിഡ(30), സൗത്ത് കരോലിന(9), കെന്റക്കി, ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, മിസിസിപ്പി(6) സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിലാണ്. ഇന്‍ഡ്യാനയില്‍ 11 ഇലക്ടറല്‍ വോട്ടും കെന്റക്കിയില്‍ 8 വോട്ടുമാണ് ട്രംപ് ഇതുവരെ നേടിയത്. വെസ്റ്റ് വിര്‍ജീനിയയിലെ 4 ഇലക്ടറല്‍ വോട്ടും ട്രംപ് നേടി.
ALSO READ: ഗസാ യുദ്ധത്തെച്ചൊല്ലി അടി; പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു
കണക്ടിക്കട്ട, മേരിലാന്റ്, മാസച്ചുസിറ്റ്സ്(11), റോഡ് ഐലന്റ്, വെര്‍മോണ്ട് സ്റ്റേറ്റുകളില്‍ കമല ഹാരിസിനാണ് മുന്നേറ്റം. വെര്മോണ്ില് 3 ഇലക്ടറല്‍ വോട്ട് ഇവിടെ കമല നേടി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ജോര്‍ജിയയിലെ രണ്ട് പോളിങ് സ്റ്റേഷനുകള്‍ക്ക് നേരേ ബോംബ് ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് സ്കാനിങ്ങില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ കാംബ്രിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലെ പോളിങ് സമയം നീട്ടിനല്‍കി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിക്കു വേണ്ടിയുള്ള മത്സരം.
വിജയിച്ചാല്‍ യു.എസ്. പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജയിച്ചാല്‍ 130 വര്‍ഷത്തിനുശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു.എസ്. പ്രസിഡന്റാകുന്ന വ്യക്തിയെന്ന ഖ്യാതി ട്രംപിനു സ്വന്തമാകും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





