ഏകീകൃത സിവില്‍ കോഡ് കരട് റിപോര്‍ട്ടിന് അംഗീകാരം നല്‍കി ഉത്തരാഖണ്ഡ് മന്ത്രിസഭ. മുഖ്യമന്ത്രി സി എം പുഷ്‌കര്‍ സിങ് ധാമിയുടെ വസതിയില്‍ ചേര്‍ന്ന കാബിനറ്റാണ് ഏകീകൃത സിവില്‍ കോഡ് കരട് റിപോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ചൊവ്വാഴ്ച ഏകീകൃതസിവില്‍കോഡ് ബില്ല് സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. 70 അംഗ നിയമസഭയില്‍ 47 സീറ്റുകളുള്ള ബിജെപിക്ക് ബില്ല് അനായാസം പാസാക്കാനാവും.
|
റിട്ട. സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായി തലവനായ അഞ്ചംഗ സമിതി റിപോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുദിവസത്തിനു ശേഷമാണ് കാബിനറ്റ് ചേര്‍ന്ന് റിപോര്‍ട്ടിന് അംഗീകാരം നല്‍കിയത്. തുടര്‍ഭരണം നല്‍കിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് 2022 നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





