25
Dec 2025
Thu
25 Dec 2025 Thu
V V Rajesh will be BJP s Trivandrum corporation mayor

വിവി രാജേഷ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ചകളുണ്ടായെങ്കിലും ഒരു വിഭാഗം ഇതിനെ എതിര്‍ക്കുകയും വി വി രാജേഷിന് നറുക്ക് വീഴുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗണ്‍സിലര്‍മാരെ നേരില്‍ കണ്ട് അഭിപ്രായം തേടിയാണ് മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ ഇന്ന് ചര്‍ച്ച നടന്നിരുന്നു. സാഹചര്യം നേതാക്കള്‍ ശ്രീലേഖയെ ധരിപ്പിക്കുകയായിരുന്നു. അതേസമയം ഇനി മേയര്‍ സ്ഥാനാര്‍ഥി ആരാകും എന്നതു സംബന്ധിച്ച് ദേശീയ തലത്തില്‍ നിന്ന് തീരുമാനം ഉണ്ടാവേണ്ടതുണ്ട്.

ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് 50 സീറ്റുകളാണ് കോര്‍പറേഷനിലുള്ളത്. അതേസമയം എല്‍ഡിഎഫും യുഡിഎഫും ഇവിടെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കാനുണ്ട്.

ALSO READ: ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും