കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവള്ളൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
|
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുരണ്ടുപേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്ന ശ്രീജിത്തിനെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് സിപിഎം പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയില്‍ സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.




