27
Dec 2024
Sun
27 Dec 2024 Sun
Vadakara native expatriate dies in Bahrain

കോഴിക്കോട് വടകര തിരുവള്ളുര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റയ്‌നില്‍ മരിച്ചു. നാറാണത്ത് അബ്ദുന്നാസര്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുഹറഖിലെ താമസസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുന്നാസറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20 വര്‍ഷമായി ബഹ്റനില്‍ പ്രവാസിയായിരുന്നു.നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക