ഇനി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും, ട്രയല്‍ റണ്‍ ഓഗസ്റ്റ് 15ന്; അറിയാം പുതിയ ലക്ഷ്വറി ട്രെയിനെ
|
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ അശ്വിനി വൈഷ്ണവ് വീണ്ടും റെയില്‍വേ മന്ത്രിയായതോടെ വന്ദേഭാരത് ട്രെയിന്‍ പ്രൊജക്ടുകള്‍ വീണ്ടും സജീവമായി. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
രാജധാനി ട്രെയിനുകളെ വെല്ലുന്ന ആധുനിക മികവോടെ നിര്‍മ്മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആഗസ്റ്റ് 15നകം ട്രയല്‍ റണ്ണിനായി ട്രാക്കിലെത്തും എന്നാണ് വിവരം. അതേസമയം നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടു ഓടുന്ന വന്ദേമെട്രോ ട്രെയിനുകള്‍ ഉടനെ തന്നെ ട്രയല്‍ റണ് ആരംഭിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പൊതുമേഖല സ്ഥാപനമായ ബെമല്‍ ആണ് പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മ്മിക്കുന്നത്.

ട്രയല്‍ റണ്ണിനായി നിര്‍മ്മിക്കുന്ന പ്രോട്ടോടൈപ്പ് ട്രെയിനില്‍ 16 കോച്ചുകളുണ്ടാവും. ഇതില്‍ 11 തേര്‍ഡ് എസി കോച്ചുകളും. നാല് ടു ടയര്‍ എസി കോച്ചുകളും ഒരു വണ് ടയര്‍ എസി കോച്ചും ഉണ്ടാവും. ആകെ 823 സ്ലീപ്പര്‍ ബെര്‍ത്തുകളാവും ട്രെയിനിലുണ്ടാവുക. ഇതില്‍ തേര്‍ഡ് എസിയില്‍ 611 സീറ്റുകളും സെക്കന്‍ഡ് എസിയില്‍ 188 ബെര്‍ത്തുകളും ഫസ്റ്റ് എസിയില്‍ 24 ബെര്‍ത്തുകളും ഉണ്ടാവും. രാജധാനി ട്രെയിനുകളേക്കാളും മെച്ചപ്പെട്ട കുഷ്യനോട് കൂടിയാവും ഈ ട്രെയിനുകളോടുക.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമായ ഡിസൈനിലാവും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക. അപ്പര്‍, മിഡില്‍ ബര്‍ത്തുകളില്‍ കയറാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലഡാര്‍ ഡിസൈനും ട്രെയിനിലുണ്ടാവും. സെന്‍സര്‍ ലൈറ്റുകള്‍, ഓവര്‍ ഹെഡ് ലൈറ്റുകള്‍ എന്നിവയും ട്രെയിനിലുണ്ടാവും. പുറത്തെ ബഹളങ്ങളൊന്നും അറിയാത്ത തരത്തിലാണ് ട്രെയിനിന്‍്രെ ഡിസൈന്‍.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടോയ്‌ലറ്റും ബെര്‍ത്തും വന്ദേഭാരത് സ്ലീപ്പറിലുണ്ടാവും. ഓട്ടോമാറ്റിക് ഡോറുകളാണ് മറ്റൊരു പ്രത്യേകത.
ട്രെയിനുകളുടെ കുലുക്കം ഒഴിവാക്കാന്‍ വന്ദേഭാരത് ചെയര്‍ കാര്‍ ട്രെയിനുകളില്‍ എന്ന പോലെ സ്ലീപ്പറിലും സെമി പെര്‍മനന്റ് കപ്ലിളുകളാവും ഉപയോഗിക്കുക.

ശരാശരി 160 കിമി വേഗതയിലാവും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടുക. എന്നാല്‍ ട്രയല്‍ റണ്ണിന് എത്തുന്ന പ്രോട്ടോടൈപ്പ് ട്രെയിന്‍ 180 കിമീ വേഗതയില്‍ വരെ പരീക്ഷണ ഓട്ടം നടത്തും.
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെമു, ഇമു ട്രെയിനുകള്‍ക്ക് ബന്ദലായാണ് വന്ദേഭാരത് മെട്രോ എത്തുന്നത്.
ഓരോ വന്ദേ മെട്രോ ട്രെയിനിലും 12 അല്ലെങ്കില്‍ 16 കോച്ചുകളുണ്ടാവും. വണ്ടി ഓടുന്ന റൂട്ടിലെ തിരക്ക് അനുസരിച്ചാവും കോച്ചുകളുടെ എണ്ണം നിശ്ചയിക്കുക. അതിനാല്‍ നീളം കുറഞ്ഞ പഌറ്റ് ഫോമുകളിലും ട്രെയിന്‍ നിര്‍ത്താം.
ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖമായി സഞ്ചരിക്കാനും ആഗോള നിലവാരത്തില്‍ വിവിധ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.
vande bharat sleeper trains
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





