18
Apr 2023
Sun
18 Apr 2023 Sun

രുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. രാവിലെ 8നാണ് ബുക്കിങ് ആരംഭിച്ചത്. ഐആർടിസിസി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. കാസർകോട് നിന്നുള്ള റഗുലർ സർവീസ് 26നും തിരുവനന്തപുരത്ത് നിന്ന് 28നുമാണ്.

തിരുവനന്തപുരത്ത് നിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള നിരക്കുകൾ (ചെയർകാർ, എക്‌സിക്യുട്ടീവ് കാർ എന്നിങ്ങനെ)
കൊല്ലം 435, 820
കോട്ടയം 555, 1,075
എറണാകുളം നോർത്ത് 765, 1,420
തൃശൂർ 880, 1,650
ഷൊർണൂർ 950, 1,775
കോഴിക്കോട് 1,090, 2,060
കണ്ണൂർ 1,260, 2,415
കാസർകോട് 1,590, 2,880

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക