ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ റിപോർട്ട് പരസ്യമാക്കണോ എന്ന കാര്യത്തിൽ ജനുവരി 24ന് വിധി പറയുമെന്ന് വാരണാസി കോടതി.
|
പള്ളിയുടെ ഭാഗത്തുനിന്നും പള്ളിയിൽ അവകാശവാദമുന്നയിക്കുന്ന ഹിന്ദുത്വരുടെ ഭാഗത്തുനിന്നുമുള്ള അഭിഭാഷകരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിഭാഷകനും കോടതിയിലെത്തിയിരുന്നു.
പള്ളിക്കു മേൽ ഹിന്ദുത്വർ അവകാശവാദമുന്നയിച്ചതിനെ തുടർന്നാണ് കോടതി അനുമതിയോടെ ഇവിടെ പുരാവസ്തു വകുപ്പ് സർവേ നടത്തിയത്. സർവേ നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.
പള്ളിക്കുള്ളിൽ അംഗസ്നാനം നടത്തുന്ന ജലംസംഭരണിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവും ഇതിനിടെ ഹിന്ദുത്വർ ഉയർത്തുകയുണ്ടായി. എന്നാലത് ജലധാരയാണെന്ന് പള്ളിപരിപാലന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഈ പ്രദേശമടക്കം മുദ്രവച്ചിരിക്കുകയാണ്. ഇതിനിടെ പള്ളി വളപ്പിൽ ഹൈന്ദവാചാരപ്രകാരം പ്രാർഥന നടത്തുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതാനും സ്ത്രീകൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.





