11
Jun 2026
Thu
11 Jun 2026 Thu
veena vijayan ed case

സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി മുമ്പാകെ ഹാജരാവുന്നതിൽ സാവകാശം തേടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ചൂണ്ടിക്കാട്ടി വീണ ഇഡിക്ക് ഇമെയിൽ അയയ്ക്കുകയായിരുന്നു. ആവശ്യമായ രേഖകൾ അഭിഭാഷകർ ഹാജരായി കൈമാറുമെന്നും വീണ ഇഡിയെ അറിയിച്ചു. വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. ഇന്ന് പുതിയ സമൻസ് നൽകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയ്ക്ക് ഇഡി നല്‍കിയ നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആർഎല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചത്. കമ്പനിയിൽ നിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം.

ALSO READ: റിയാദില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍