|
തൃശൂര്‍: തീവ്ര വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസ്‌ലിം പ്രീണനം തുടരുകയാണെന്നും മതേതര മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ തയാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍.
വെള്ളാപ്പള്ളിയുടെ ലേഖനങ്ങളില്‍നിന്ന്
* മദ്ധ്യകേരളത്തില്‍ ക്രൈസ്തവരും വടക്കന്‍ കേരളത്തില്‍ മുസ്‌ലിംകളും ചേര്‍ന്ന് പൊതുസമ്പത്ത് വെട്ടിപ്പിടിച്ചു. രണ്ടു വിഭാഗങ്ങളും സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടി.
* കുമരകം ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തുകിട്ടിയെന്നും ബേപ്പൂര്‍ ബോട്ടപകടത്തില്‍ എന്തുനല്‍കിയെന്നും ഒന്ന് വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സര്‍ക്കാരുകള്‍ കാണിച്ച മത, ദേശ വിവേചനം വ്യക്തമാകും.
* കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോള്‍, പൊതുവേ മാന്യമായി സംസാരിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമായി. സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ സൗമ്യതയൊക്കെ പമ്പ കടന്നു. കേരളത്തിലെ വര്‍ഗീയവാദികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘര്‍ഷങ്ങളുടെ പേരില്‍ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍?
* ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എല്‍.ഡി.എഫ് രണ്ട് മുസഌംകളെയും യു.ഡി.എഫ് ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ച് ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല.
vellappally natesan repeat communal statement
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





