15
Jul 2024
Wed
15 Jul 2024 Wed
veterinary doctor transferred after he accepts 100 rupees as bribe

100 രൂപ കൈക്കൂലി വാങ്ങിയ മൃ​ഗഡോക്ടർക്ക് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ആശുപത്രിയിലെത്തിയ കർഷകനോട് 100 രൂപ കൈക്കൂലി വാങ്ങിയ ഡോ. സുമേഷ് ​ഗുപ്തയ്ക്കെതിരേയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടർ കൈക്കൂലി വാങ്ങുന്നതിന്റെയും 50 രൂപ പേടിഎം വഴി ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്നതിനായി കർഷകന് ഫോൺ നമ്പർ നൽകുന്നതിന്റെയും വീഡിയോ പുറത്തുവന്നു. ഡോക്ടർ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ആശുപത്രിയിൽ നിന്ന് മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.

തൻറെ വളർത്തുമൃഗങ്ങളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയതായിരുന്നു കർഷകൻ. ഇതോടെ ചീഫ് വെറ്ററിനറി ഓഫിസർ അന്വേഷണം നടത്തുകയും ഡോക്ടർ സുമേഷ് ​ഗുപ്ത കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തതോടെയാണ് സ്ഥലംമാറ്റ ശിക്ഷ നൽകിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക