29
Aug 2024
Thu
29 Aug 2024 Thu
Vijay party flag

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന നടന്‍ വിജയ് തന്റെ പുതിയ പാര്‍ട്ടിയുടെ പതാകയും ചിഹ്നവും പുറത്തിറക്കി.(Vijay unveils party flag and symbol)  ചെന്നൈയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന തമിഴക വെട്രി കഴകം(ടിവികെ) പതാക ഉദ്ഘാടന ചടങ്ങില്‍ വിജയ്‌യുടെ മാതാവും പിതാവും സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതാക പുറത്തിറക്കുന്നതിന് മുമ്പ് വിജയ് പ്രതിജ്ഞ വായിച്ചു. എല്ലാവര്‍ക്കും തൂല്യത ഉറപ്പാക്കുമെന്ന് പ്രതിജ്ഞയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ പോരാളികളെയും തമിഴ് മണ്ണില്‍ നിന്ന് നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ എല്ലാ പടയാളികളെയും എല്ലായ്‌പ്പോഴും ഞങ്ങള്‍ സ്മരിക്കുന്നു. ജാതി, മതം, ലിംഗം, ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വൈജാത്യങ്ങളും ഞാന്‍ നീക്കം ചെയ്യും. എല്ലാവര്‍ക്കും തുല്യാവസരവും തുല്യ നീതിയും ലഭ്യമാക്കുന്നതിനു വേണ്ടി പ്രയത്‌നിക്കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. എല്ലാവര്‍ക്കും തുല്യത എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു”.

മുകളിലും താഴെയും ചുവപ്പും നടുവില്‍ മഞ്ഞയും നിറങ്ങളോട് കൂടിയതാണ് വിജയ്‌യുടെ പാര്‍ട്ടി പതാക. നടുവിലെ മഞ്ഞ നിറത്തില്‍ രണ്ട് ആനകളുടെയും വാക പൂവിന്റെയും ചിത്രവും ചേര്‍ത്തിട്ടുണ്ട്. യുദ്ധ വിജയത്തെ സൂചിപ്പിക്കുന്നതാണ് തമിഴ് സംസ്‌കാരത്തോട് ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന വാക പൂവ്.