06
Jan 2025
Tue
06 Jan 2025 Tue
Village officer caught by Vigilence during receiving bribery

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫിസറായ ഡി വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. പഴയകുന്നുമ്മേല്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. വസ്തു തരം മാറ്റുന്ന ആവശ്യത്തിന് സമീപിച്ച പരാതിക്കാരനോട് വില്ലേജ് ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരന്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫിസിന് സമീപത്തുവച്ച് കൈക്കൂലി വിജിലന്‍സ് ഓഫിസര്‍ക്ക് പണം കൈമാറുകയും വിജിലന്‍സ് സംഘം കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു.(Village officer caught by Vigilence during receiving bribery)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിക്കാരന്റെ പേരില്‍ പഴയകുന്നുമ്മേല്‍ വില്ലേജ് പരിധിയില്‍പെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം കലക്ടറേറ്റിലെയും ചിറയിന്‍കീഴ് താലൂക്ക് ഓഫിസിലെയും നടപടികള്‍ക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയല്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫിസില്‍ എത്തിയെങ്കിലും വില്ലേജ് ഓഫിസര്‍ കലക്ടറേറ്റിലേക്ക് റിപോര്‍ട്ട് മടക്കി അയച്ചിരുന്നില്ല.

വിവരം അന്വേഷിച്ച് വെള്ളിയാഴ്ച വില്ലേജ് ഓഫിസില്‍ എത്തിയ പരാതിക്കാരനില്‍ നിന്നു വിജയകുമാര്‍ 2000 രൂപ കൈക്കൂലി വാങ്ങി. ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫിസറെ നേരില്‍ കണ്ടപ്പോള്‍ 5000 രൂപ കൂടി കൈക്കൂലി നല്‍കിയാലേ റിപോര്‍ട്ട് കലക്ടറേറ്റിലേക്ക് അയക്കുകയുള്ളുവെന്ന് വ്യക്തമാക്കി. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സ് ദക്ഷിണ മേഖല പോലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരന്‍ 5000 രൂപ വിജയകുമാറിനെ കൈമാറുകയായിരുന്നു. കാത്തുനിന്ന വിജിലന്‍സ് സംഘം വിജയകുമാറിനെ പണം സഹിതം പിടികൂടുകയും ചെയ്തു.

ALSO READ: കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച് റവന്യൂ ഉദ്യോഗസ്ഥന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക