കൊച്ചി: സംഘ്പരിവാർ പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറി ഇടുക്കി രൂപത പള്ളിയിൽ വച്ച് കുട്ടികൾക്കായി പ്രദർശിപിച്ചതിന് പിന്നാലെ, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് മണിപ്പൂരിൽ നടന്ന കലാപത്തെ കുറിച്ചുള്ള് ഡോക്യുമെൻ്ററി കാണിക്കാൻ വൈപ്പിൻ പള്ളി. വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി അണ് ഡോക്യുമെൻ്ററി കാണിക്കുന്നത്. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിൾ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്‍ററി കാണിക്കുന്നത്.
|
‘ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്‍ററി രാവിലെ ഒൻപതരയ്ക്ക് പ്രദർശിപ്പിക്കും. മണിപ്പൂർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് സഭയുടെ നിലപാട്. സഭയിലെ മറ്റ് രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്‍റെ പിന്നാലെയാണ് മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയത്.
The Kerala story film controversy


