14
Apr 2025
Sat
14 Apr 2025 Sat
viral reel

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കൈവിട്ട കളി കളിച്ച യുവാവ് വെട്ടിലായി. (Viral reel: Man tea time stunt on busy road in Bengaluru )  റീല്‍സിന് വേണ്ടി തിരക്കേറിയ റോഡിന് നടുവില്‍ കസേരയിട്ട് ചായകുടിച്ച 25 വയസ്സുകാരനെ പോലീസ് പൊക്കി. ബംഗളൂരുവിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിമ്പു എന്നറിയപ്പെടുന്ന പ്രശാന്താണ് അറസ്റ്റിലായത്. ഏപ്രില്‍ 12ന് മഗഡിയിലെ തിരക്കേറിയ റോഡിലാണ് ഇയാള്‍ റീല്‍സ് ചിത്രീകരിച്ചത്. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പോലീസ് യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുശല്യത്തിനുമാണ് കേസെടുത്തത്.

ഡ്രൈവറായ പ്രശാന്ത് കുടുംബത്തോടൊപ്പം തുമകുരുവിലാണ് താമസം. സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വഴിതേടിയപ്പോഴാണ് നടുറോഡില്‍ കസേരയിട്ട് ചായകുടിക്കാമെന്ന ഐഡിയ വന്നത്. ‘റോഡിലിരുന്ന് ചായ കുടിച്ചാല്‍ പ്രശസ്തിയല്ല, പിഴയാണ് കിട്ടുക’ -വിഡിയോ പങ്കുവെച്ചുകൊണ്ട് ബംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക