17
Dec 2025
Mon
17 Dec 2025 Mon
VISHNUPURAM CHANDRASEKHARAN

യുഡിഎഫ് പ്രവേശന വാര്‍ത്ത തള്ളി വിഎസ്ഡിപി ചെയര്‍മാന്‍
വിഷ്പുരം ചന്ദ്രശേഖരന്‍. കാമരാജ് കോണ്‍ഗ്രസ് യുഡിഎഫ് പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സികെ ജാനു, പിവി അന്‍വര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നിവരെ യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചതായി നേരത്തേ യുഡിഎഫ് യോഗത്തിന് ശേഷം വിഡി സതീശന്‍ അറിയിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഞാന്‍ ഒരു സ്വയം സേവകനാണ്. ഒരു സ്വയം സേവകന് അവിടെ പോയാല്‍ എത്രകാലം നില്‍ക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. എന്‍ഡിഎയില്‍ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിഹരിക്കാന്‍ സാധിക്കും. യുഡിഎഫില്‍ അംഗമാവാന്‍ അപേക്ഷ നല്‍കിയിട്ടില്ല’- വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

യുഡിഎഫ് പ്രവേശന പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കകം വിഷ്ണുപുരം ചന്ദ്രശേഖരന്‍ കാല് മാറിയത് നേതാക്കളെ വെട്ടിലാക്കിയിട്ടുണ്ട്. യുഡിഎഫ് പ്രവേശന വാര്‍ത്ത വന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ട് വിഷ്ണുപുരത്തിന് വലിയ ഓഫര്‍ നല്‍കിയതായാരിക്കാമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

വിണുപുരം ഇങ്ങോട്ട് വന്ന് യുഡിഎഫില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നുവെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. വലിയ ചതിയാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക