02
Mar 2025
Sat
02 Mar 2025 Sat
Vlogger Junaid arrested over woman s complaint

വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദ് ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹമാധ്യമം വഴി പരിചയപ്പെടുകയും വിവാഹവാഗ്ദാനം നല്‍കി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. മലപ്പുറം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് ജുനൈദിനെ ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.

നഗ്‌നച്ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. യുവതി പരാതി നല്‍കിയതിനു പിന്നാലെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജുനൈദ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ALSO READ: ഒമ്പത് വർഷത്തെ പ്രേമം, ഇതിനിടെ പലതവണ ശാരീരിക ബന്ധത്തിലേർപ്പെട്ടു, പ്രണയം പൊട്ടിയതോടെ കാമുകനെതിരെ കേസ്; ഒടുവിൽ ബലാൽസംഗ കുറ്റം തള്ളി ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക