03
Dec 2025
Tue
03 Dec 2025 Tue
JPC chairman hints one nation one election may launch by 2029

വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫിന് വോട്ട് കുത്തിയാല്‍ ബിജെപിക്ക് വീഴുന്നതായി പരാതി. തിരുവനന്തപുരം: പൂവച്ചല്‍ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് സംഭവം. 84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ പോളിങ് തടസപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനല്‍കുമാര്‍ മത്സരിക്കുന്ന വാര്‍ഡാണിത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. നേരത്തെ വോട്ട് ചെയ്തവര്‍ക്ക് റീ പോളിങ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക