22
Jan 2026
Thu
22 Jan 2026 Thu
rss hostel student death

Vyasapeedam hostel kellekkad student death പാലക്കാട്: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിലാണ് സംഭവം. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷിന്റെയും ശ്രീജയുടെയും മകള്‍ രുദ്ര രാജേഷ് (16) ആണ് മരിച്ചത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച്ച രാത്രി ഒമ്പതോടെയാണ് കുട്ടിയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനായി സുഹൃത്തുകള്‍ വിളിച്ചെങ്കിലും രുദ്ര വിസമ്മതിച്ചിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.

മരണകാരണം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.