15
Feb 2025
Tue
15 Feb 2025 Tue
ASADUDDIN UWAISI SPEECH IN PARLIAMENT

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാരന്റെ ഒരു നീക്കവും ഇന്ത്യന്‍ മുസ്ലിംകള്‍ അനുവദിച്ചു തരില്ലെന്ന് അസദുദ്ദീന്‍ ഉവൈസി എംപി. (WAQF BILL: ASADUDDIN UWAISI SPEECH IN PARLIAMENT) വിവാദ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

whatsapp ''ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. വഖഫ് ഞങ്ങളുടെ സ്വത്താണ്, നിങ്ങള്‍ക്ക് അതു തട്ടിയെടുക്കാന്‍ കഴിയില്ല'' - മോദിക്ക് ഉവൈസിയുടെ മുന്നറിയിപ്പ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഖഫ് ആരാധനയുടെ ഭാഗമാണെന്നും അത് തട്ടിയെടുക്കാന്‍ കഴിയില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതി ബില്‍ മുസ്‌ലിം സമുദായം തള്ളിക്കളഞ്ഞെന്നും അത് സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കുമെന്നും ഉവൈസി വ്യക്തമാക്കി.

ALSO READ: മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 19 കാരി തൂങ്ങിമരിച്ചു; അയൽവാസിയായ ആൺസുഹുർത്ത് കൈഞരമ്പ് മുറിച്ച് അവശനിലയിൽ

‘അഭിമാനിയായ ഒരു ഇന്ത്യന്‍ മുസ്‌ലിം എന്ന നിലയില്‍, എന്റെ മസ്ജിദിന്റെ ഒരിഞ്ച് വിട്ട്‌നല്‍കില്ല. എന്റെ ദര്‍ഗയുടെ ഒരിഞ്ച് വിട്ടുനല്‍കില്ല. അത് ഞാന്‍ അനുവദിക്കില്ല. ഞങ്ങള്‍ ഇനി അനുരഞ്ജന ചര്‍ച്ച നടത്തില്ല. ഈ സഭയില്‍ നിന്ന് കൊണ്ട് എന്റെ സമുദായത്തിന് വേണ്ടി ആത്മാര്‍ഥമായി സംസാരിക്കും.

ഞങ്ങള്‍ അഭിമാനികളായ ഇന്ത്യക്കാരാണ്. ഇത് ഞങ്ങളുടെ സ്വത്താണ്, ആരും നല്‍കിയതല്ല. നിങ്ങള്‍ക്ക് അത് ഞങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ കഴിയില്ല. വഖഫ് എന്നത് ഞങ്ങള്‍ക്ക് ആരാധനയുടെ ഭാഗമാണ്’- ഉവൈസി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 14, 25, 26 എന്നിവയുടെ ലംഘനത്തിന് വഴിവെക്കുന്ന വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാല്‍ അത് രാജ്യത്ത് സാമൂഹിക അസ്ഥിരതക്ക് വഴിവെക്കും. വഖഫ് ബില്‍ മുസ്‌ലിം സമുദായം തള്ളിക്കളഞ്ഞു.

ഇന്ത്യയെ ‘വികസിത ഭാരതം’ ആക്കണമെന്ന് നിങ്ങള്‍ പറയുന്നു, ഞങ്ങളും ആവശ്യപ്പെടുന്നത് ‘വികസിത ഭാരത’മാണ്. എന്നാല്‍, ഈ രാജ്യത്തെ 80കളിലേക്കും 90കളുടെ തുടക്കത്തിലേക്കും തിരികെ കൊണ്ടുപോകാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

\