വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുരസാഗര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റര്‍ ആണ്. 773.50 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നാല്‍ അധിക ജലം ഒഴുക്കി വിടും. ജില്ലയില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
|
ഡാം സുരക്ഷാ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാര്‍, പ്രസിഡന്റ്, ചെയര്‍മാന്‍, തഹസീല്‍ദാര്‍, വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയര്‍, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.
വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയില്ല. ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററില്‍ വിളിക്കാം, നമ്പര്‍ 1077. പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. എല്ലാ മുന്‍ കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
പരമാവധി ജലനിരപ്പ് പരിധി കഴിഞ്ഞതിനെ തുടര്‍ന്ന് മൂന്നാഴ്ച്ച മുമ്പ് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
സെക്കന്റില്‍ 50 ക്യുബിക് വെള്ളമാണ് ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





