20
Jun 2025
Mon
20 Jun 2025 Mon
Wayanad district collector

മഴപെയ്യുന്ന ദിവസങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന പേജ് ജില്ലാ കലക്ടര്‍മാരുടേതാണ്. (Wayanad district collector about school leave request) അവധിയുണ്ടോ എന്ന് നോക്കുകയാണ് ലക്ഷ്യം. അവധി പ്രഖ്യാപിച്ചില്ലെങ്കില്‍ മഴയുടെയും വെള്ളക്കെട്ടിന്റെയും ഫോട്ടോ ഇട്ട് കമന്റുകളിലൂടെ ലീവ് തരാന്‍ അപേക്ഷിക്കുന്നവരെയും കാണാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരത്തില്‍ കലക്ടറോട് നേരിട്ട് ചോദ്യമുന്നയിച്ച കുട്ടികളെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുന്നത് വയനാട് ജില്ലാ കലക്ടര്‍ മേഘശ്രീ ഡിആര്‍ ഐഎഎസ് ആണ്. ഫേസ്ബുക്ക് പേജിലൂടെയാണ് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴുണ്ടായ അനുഭവം കലക്ടര്‍ പങ്കുവച്ചത്.

ജില്ലാ കളക്ടറുടെ വാഹനം കണ്ട് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുറച്ച് വിദ്യാര്‍ത്ഥികള്‍. പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ക്കെല്ലാം ഒരു ചോദ്യമുണ്ടായിരുന്നു: നാളെ അവധി ഉണ്ടാകുമോ?

ഞാന്‍ ചോദിച്ചു, ‘കനത്ത മഴ പെയ്യുന്നുണ്ടോ?’

അവര്‍ പറഞ്ഞു, ‘ഇല്ല!’

‘കനത്ത മഴ പെയ്യുന്ന ദിവസം അവധി നല്‍കും. അതുവരെ, പതിവായി സ്‌കൂളില്‍ പോകുക, നന്നായി പഠിക്കുക, ഒരു ദിവസം, സ്വയം അവധി പ്രഖ്യാപിക്കാന്‍ കഴിയുന്ന കളക്ടറാകുക!?’

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക