|
മാനന്തവാടി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തിലേക്ക് ഇനി ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായുള്ള വെബ്സൈറ്റ് കലക്ടര്‍ എ ഗീത പ്രകാശനം ചെയ്തു.ഇന്ന് മുതല്‍ www.enooru.co.in എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പ്രതിദിനം 1500 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടറിലൂടെ ഓഫ്ലൈനായി 500 ടിക്കറ്റുകളുടെ വില്‍പ്പനയും നടക്കുന്നുണ്ട്. പ്രതിദിനം 2000 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമമാണ് എന്‍ ഊര്. വയനാട് ചുരം കയറി ലക്കിടിക്കടുത്തുള്ള സുഗന്ധഗിരിക്കുന്നിലാണ് സഞ്ചാരികള്‍ക്കായി ഈ പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. 25 ഏക്കറിലാണ് ഈ ഗോത്ര പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്.



