26
Aug 2024
Mon
26 Aug 2024 Mon
Wayanad Landslide Live Updates

Wayanad Landslide Live Updates | ദുരന്തം ഉണ്ടായിട്ട് ഒരാഴ്ച; ഏഴാംദിനവും തിരച്ചില്‍ തുടരുന്നു, മരണം 387

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ദുരന്തം ഉണ്ടായിട്ട് ഒരാഴ്ചയായി. ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. (Wayanad Landslide Live Updates searhing continue on 7th day) ചൂരല്‍മലയിലും മുണ്ടക്കൈയിലും തിരച്ചില്‍ നടത്തും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയന്ത്രണങ്ങളോടെയാണ് ഇന്ന് തിരച്ചില്‍ തുടുങ്ങിയത്. ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൂരല്‍മലയ്ക്ക് മുകളിലേക്ക് പാസ് നല്‍കി മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ. 1,500 വളണ്ടിയേഴ്‌സിനെ മാത്രം കടത്തിവിടാനാണ് തീരുമാനം. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി.

അതിനിടെ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 387 ആയി. ചാലിയാറില്‍ തിരച്ചിലിനിടെ ഇന്നലെ മാത്രം 28 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരില്‍ 172 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരില്‍ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്.

ഡല്‍ഹി കലാപം: തെളിവിന്റെ ഒരു കണിക പോലുമില്ല; ആറു മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി കോടതി

ചാലിയാര്‍ പുഴയിലും തിരച്ചില്‍

ചാലിയാര്‍ പുഴയിലും ഇന്നും തിരച്ചില്‍ പുരോഗമിക്കും. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 8 മണിയോടെ തിരച്ചില്‍ സംഘം ഇറങ്ങി. ഇന്നലെ തിരച്ചിലിന് പോയി വനത്തില്‍ അകപ്പെട്ടവര്‍ ഇന്ന് തിരികെയെത്തും. സൂചിപ്പാറയ്ക്ക് അടുത്ത് കാന്തന്‍പാറയില്‍ കണ്ട മൃതദേഹം എടുക്കുന്നതില്‍ ഉണ്ടായ താമസത്തെ തുടര്‍ന്നാണ് ഇവരുടെ തിരിച്ചു വരവ് തടസപ്പെട്ടത്.

കാണാതായവരുടെ വിവരംതേടി തദ്ദേശവകുപ്പ്

ദുരന്തത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയില്‍നിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യശേഖരണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ വിവിധ ചുമതലകളും തദ്ദേശവകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ തദ്ദേശവകുപ്പിന്റെ ഉന്നതതലയോഗം ഇന്നു രാവിലെ കല്പറ്റയില്‍ചേരും.
മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഇവിടെ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്. പത്താംവാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാംവാര്‍ഡായ മുണ്ടെക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്.

സ്‌കൂളുകള്‍ ഇന്ന് തുറക്കും
തുടര്‍ച്ചയായ അവധികള്‍ക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറക്കുക.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Wayanad Landslide Live Updates searhing continue on 7th day