വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹത നീക്കി പോലീസ്. കുട്ടിക്ക് പരിക്കേറ്റത് അപകടത്തെത്തുടര്ന്നാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സൈക്കിള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകന് മനുവാണ് മരിച്ചത്.
|
റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനുവിനെ ആരോ ഇടിച്ചിട്ടതാണെന്നായിരുന്നു സംശയം. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ സൈക്കിള്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമാകുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനുവിനെ നാട്ടുകാരാണ് ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





