തിരുവനന്തപുരം: വെന്തുരുകുന്ന തെക്കന്‍കേരളത്തിന് ആശ്വാസമായി മഴ തുടരുന്നു. വരും ദിവസങ്ങളിലും വേനല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിഷു ആഘോഷത്തിനിടയിലെത്തിയ മഴ കുളിരായി. ( Weather update: heavy rain in southern kerala )
|
വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. പാലക്കാടും തൃശ്ശൂരിലും ചൂട് 39 ഡിഗ്രിയില്‍ തുടരുകയാണ്. കണ്ണുരും, കോഴിക്കോടും, പത്തനംതിട്ടയിലും 37 ഡിഗ്രിക്ക് മുകളിലാണ് താപനില. എന്നാല്‍ രണ്ട് ദിവസത്തോടെ വേനല്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം ഉള്‍പ്പടെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഒപ്പം 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച്ച ഒരൊറ്റ ദിവസത്തെ മഴയില്‍ തെക്കന്‍ കേരളത്തിലെ ചൂട് നാല് ഡിഗ്രി വരെ താഴ്ന്നതായി കേന്ദ്രസകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി താപനിലയില്‍ കൊല്ലം ജില്ലയില്‍ 4.3 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരത്ത് 3.8 സെല്‍ഷ്യസും കുറവാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍കടലില്‍ ശക്തി പ്രാപിച്ച കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് തെക്കന്‍ കേരളത്തില്‍ വേനല്‍മഴ ലഭിച്ചു തുടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏകദേശം 3 സെന്റിമീറ്ററും കോട്ടയത്ത് 1.5 സെന്റിമീറ്ററും കോഴിക്കോട്ട് ഒരു മില്ലിമീറ്ററും മഴ ഇന്നലെ പെയ്തു.


