23
Oct 2025
Sun
23 Oct 2025 Sun
ullas panthalam

What happened to Ullas Panthalam മിനി സ്‌ക്രീന്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ് ഉല്ലാസ് പന്തളം. കോമഡി ഷോയിലൂടെ വമ്പന്‍ ഫാന്‍സിനെ സൃഷ്ടിച്ച ഉല്ലാസ്, സിനിമയിലും ഇടക്കാലത്ത് സജീവമായി. ഉല്ലാസ് പന്തളം സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയില്‍ എത്തിയതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞെട്ടിക്കുന്ന രോഗാവസ്ഥയെ മറച്ചുവയ്ക്കാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ താരം പൊതുവേദിയില്‍ എത്തുകായായിരുന്നു. കൗണ്ടറുകളുടെ മാലപ്പടക്കം തീര്‍ക്കുന്ന താരം വേദിയിലെത്തിയത് ഊന്നുവടിയുടെ സഹായത്തോടെയാണ്. മുഖത്തിന്റെ ഒരുഭാഗം കോടിയതിനാല്‍ വ്യക്തമായി സംസാരിക്കാന്‍ സാധിക്കുന്നില്ല.

സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നാണ് നടന്‍ ഈ അവസ്ഥയിലായത്. ബലക്ഷയമുണ്ടായതിനാല്‍ നടക്കാന്‍ പരസഹായം വേണം. ശബ്ദമുയര്‍ത്തി വ്യക്തതയോടെ സംസാരിക്കാനും കഴിയുന്നില്ല. വാക്കിങ് സ്റ്റിക്കിലൂന്നിയാണ് താരം നിന്നതും.

ALSO READ: നെതന്യാഹുവിനെ വിറപ്പിച്ച് തെല്‍ അവീവില്‍ കൂറ്റന്‍ റാലി; യുദ്ധം ഉടന്‍ നിര്‍ത്തണം; ബന്ദി മോചനത്തിനുള്ള ഈ കരാറും അട്ടിമറിച്ചേക്കുമെന്ന് പ്രതിഷേധക്കാര്‍

അവതാരകയും ഉല്ലാസിന്റെ സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യനിലയാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

കുടുംബത്തിനൊപ്പമാണ് ഉല്ലാസ് പരിപാടിക്കെത്തിയത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെയാണ് ഉല്ലാസ് വിഡിയോയില്‍ കാണപ്പെടുന്നത്. ഇടതു കൈയ്ക്ക് സ്വാധീനം കുറവുള്ളതായും കാണപ്പെടുന്നു. താരം നടക്കുന്നത് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ്. ഉല്ലാസിന്റെ കൈപിടിച്ച് നടക്കാന്‍ ലക്ഷ്മി നക്ഷത്ര സഹായിക്കുന്നുണ്ട്. കാറില്‍ കയറിയ ശേഷം ഉല്ലാസ് പന്തളം വികാരഭരിതനായി കരയുകയും ചെയ്യുന്നുണ്ട്.

ullas panthalam stroke

പിന്നാലെ ചിരിച്ചുകൊണ്ട് പോകൂ ഉല്ലാസേട്ടാ എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ലക്ഷ്മിയും വളരെ വികാരഭരിതയായിട്ടാണ് കാണപ്പെടുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തിന് എന്താണ് പറ്റിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ഇക്കാര്യം ആര്‍ക്കും അറിയില്ലായിരുന്നുവെന്നുമാണ് ഉല്ലാസ് ഒരു വിഡിയോയില്‍ പറയുന്നത്. തങ്ങളുടെ ആര്‍ട്ടിസ്റ്റുകള്‍ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും ഉല്ലാസ് പറയുന്നുണ്ട്.

പരിപാടി കഴിഞ്ഞ പോകാനിറങ്ങിയതും ഉല്ലാസ് പന്തളത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. വേഗം സുഖമായി സ്റ്റേജുകളിലേക്ക് തിരിച്ചെത്താന്‍ നിരവധി പേരാണ് പ്രാര്‍ഥനാശംസകള്‍ പങ്കുവച്ചിരിക്കുന്നത്.