19
Jul 2024
Tue
19 Jul 2024 Tue
whatsapp user name

വാട്സാപ്പ് ഗ്രൂപ്പുകളില്‍ കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്ന അപ്‌ഡേറ്റുമായി മെറ്റ.(WhatsApp to introduce username creation feature: All you need to know)  ഫോണ്‍ നമ്പറുകള്‍ക്കു പകരം യൂസര്‍ നെയിമുകള്‍ ഉപയോഗിക്കാനാവും വിധമാണ് പുതിയ അപ്‌ഡേറ്റ്. ഫോണ്‍നമ്പറുകള്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും അപരിചിതരായ ഗ്രൂപ്പ് അംഗങ്ങള്‍ക്കുമെല്ലാം കാണുമെന്ന പ്രശ്‌നം ഒഴിവാക്കാന്‍ ഇതോടെ സാധിക്കും.

whatsapp ഇനി ഫോണ്‍ നമ്പര്‍ കാണാതെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപഭോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിമുകള്‍ അവരുടെ പ്രൊഫൈലുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സാപ്പ് ശ്രമിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവരെ കാണിക്കാതെ തന്നെ ചാറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍ നെയിം സംവിധാനമുണ്ട്. തുടക്കത്തില്‍ വാട്സാപ്പ് വെബ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.

ഫേസ്ബുക്ക്, എക്സ്, ടെലഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായി വാട്സാപ്പിലും ഇനി യൂസര്‍ നെയിം ഉപയോഗിക്കാനുള്ള സൗകര്യം ഒരുങ്ങുകയാണ്. ഒരാള്‍ ഉപയോഗിച്ച യൂസര്‍നെയിം മറ്റൊരാള്‍ക്ക് ലഭിക്കില്ല.

അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന് ലഭ്യമായ യൂസര്‍നെയിം തിരഞ്ഞെടുക്കാനാവും. ഈ യൂസര്‍നെയിം ആണ് ഉപഭോക്താവിനെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുക. ഫോണ്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെക്കാതെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

കോണ്‍ടാക്റ്റ് നമ്പര്‍ നേരത്തെ തന്നെ കൈവശമുള്ളവര്‍ക്ക് അതുവഴിയും നിങ്ങളെ വാട്സാപ്പില്‍ ബന്ധപ്പെടാനാവും. അതായത് മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പറോ യൂസര്‍നെയിമോ ഉപയോഗിച്ച് വാട്സാപ്പില്‍ നിങ്ങള്‍ക്ക് സന്ദേശമയക്കാനാവും. നിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല.