16
Dec 2023
Sat
16 Dec 2023 Sat

എന്തുകൊണ്ട് താടി വടിക്കുന്നില്ല? കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: എന്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈയടുത്തായി താടി വടിക്കാത്തതെന്നത് മലയാളം ഫിലിം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഒടിയന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ താടി വടിച്ചിട്ടില്ല. ഒടിയന്‍ സിനിമക്ക് ശേഷം സിനിമയിലോ പൊതുവേദിയിലോ താടി വടിക്കാത്ത ലാലിനെ കണ്ടിട്ടേയില്ല. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.

പുതിയ ചിത്രമായ നേരിന്റെ പ്രമോഷനിടെയാണ് മോഹന്‍ലാല്‍ തന്റെ താടിവിശേഷത്തെക്കുറിച്ച് പറഞ്ഞത്. ‘കണ്ടിന്യുവിറ്റി ആയിപ്പോയി. രണ്ട് സിനിമകളുടെ കണ്ടിന്യുവിറ്റി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

താടി മാറ്റി മീശ പിരിക്കുന്ന ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന അവതാരകന്റെ ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, എന്നും മോഹന്‍ലാല്‍ തമാശയായി പറഞ്ഞു.

താന്‍ ചിലപ്പോള്‍ ആത്മീയതയിലേക്ക് പോയേക്കാമെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആത്മീയത തനിക്ക് ഇപ്പോള്‍ വന്നതല്ലെന്നും വളരെ കുഞ്ഞു നാളുമുതല്‍ തനിക്ക് ആത്മീയതയെക്കുറിച്ചുള്ള ചിന്താഗതിയുള്ള സുഹൃത്തുക്കള്‍ ഉണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനിടെ താരം പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായിരിക്കുകയാണ്.

ജീത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പിനേഷനില്‍ ഒരുങ്ങുന്ന നേര് ഡിസംബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകനായി വരുന്നത്.