|
വിചിത്രവും മൂക്കത്ത് വിരൽ വെക്കുന്നതുമായ നിയമങ്ങൾ കൊണ്ട് ഞെട്ടിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തെ പൗരന്മാരുടെ വ്യക്തി ജീവിതത്തിലും നിരന്തരം ഇടപെടുന്ന കിം ജോങ് ഉൻ സർക്കാരിന്റെ പുതിയ നിയമമാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധനം. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ചരിത്രപരമായി ഉത്തര കൊറിയയുടെ ആശയമായ കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ് എങ്കിലും പുതിയ കാലത്ത് അത് മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നത്.
നേരത്തെ തന്നെ കനത്ത തരത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ നിന്ദിക്കുകയും പാശ്ചാത്യ സ്വാധീനത്തിൻ്റെ അടയാളമായി കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്.
ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിൻറെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടുണ്ട്. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ സർക്കാർ ഇതിനാൽ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തിൽ ഉൾപ്പെടുത്തി.
മേക്കപ്പ് പരിശോധിക്കാൻ ഉത്തര കൊറിയൻ സർക്കാർ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗ്യുചാൽഡേ അല്ലെങ്കിൽ ഫാഷൻ പോലീസ് എന്നാണ് ഇവർ അറിയപ്പെടുക. വ്യക്തിഗത ഫാഷനിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികളും പ്രയോഗിക്കുന്നുണ്ട്.
പതിവ് പരിശോധനകൾ ഇതുവഴി ഉണ്ടാകും. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കഠിനമായ ശിക്ഷകളും പിഴകളും ഉണ്ടാകും.
വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീൻസ് ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഇതിൽ ഉൾപ്പെടുന്നു.
മുടി വെട്ടുന്നതിന് പോലും നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദേശം തന്നെ ഭരണകൂടം പുറത്തിറക്കി. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക.
Why North Korea Has Imposed A Nationwide Ban On Red Lipstick