25
Mar 2025
Sat
25 Mar 2025 Sat
Mansoon Rain in kerala

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് പലയിടത്തും ചൂടു കൂടുകയാണ്. കൊല്ലം ജില്ലയില്‍ റെഡ് അലേര്‍ട്ടിന് സമാനമായ U V ഇന്റക്‌സ് 11 രേഖപ്പെടുത്തി. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമ്മാനമായ U V സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് കനത്ത മഴയില്‍ മരം ഒടിഞ്ഞു വീണു. കുന്നത്തുകാല്‍, കോട്ടുകോണം ആയൂര്‍വേദ ആശുപത്രി കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. രണ്ടു ദിവസം മുന്‍പും ആശുപത്രിയില്‍ പരിസരത്ത് മഴയില്‍ മരം ഒടിഞ്ഞു വീണിരുന്നു.