05
Feb 2025
Tue
05 Feb 2025 Tue
man killed in wild elephant attack in Wayanad

വയനാട്: സംസ്ഥാനത്ത് കാട്ടാനകള്‍ മനുഷ്യജീവനെടുക്കുന്നത് തുടര്‍ക്കഥയാവുന്നു. (Wild elephant takes life again; Tragic end for Wayanad youth) സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കാപ്പാട് ഉന്നതിയിലെ മനു(45)വാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ട് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു സംഭവം. വീടിനടുത്ത വയലിലാണ് മൃതദേഹം കണ്ടെത്തിയത്.

മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.

ALSO READ: ‘ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികളെ വിളിക്കും, അമ്മമാരോടും ചാറ്റിങ്’; പത്തനംതിട്ടയില്‍ 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഞെട്ടിക്കുന്ന ആരോപണം

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ നാല്‍പ്പത്തിയഞ്ചുകാരി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് അടുത്ത സംഭവം.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പന്‍പാറയിലാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ചവിട്ടി കൊന്നത്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വച്ചാണ് ആക്രമണമുണ്ടായത്.

കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക