തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എടുക്കുമെന്ന് ആവർത്തിച്ചു നടനും ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി.
തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും അദേഹം പറഞ്ഞു.
|
മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നു സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





