മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാർച്ച് 15നുള്ളിൽ ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരിക്കുന്നത്. 88 ഇന്ത്യൻ സൈനികരാണ് നിലവിൽ മാലദ്വീപിലുള്ളത്. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ഔദ്യോഗികമായി തന്നെ സൈനികരെ പിൻവലിക്കുന്ന കാര്യം ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫിസ് സെക്രട്ടറി അബ്ദുല്ല നസീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
ഇന്ത്യൻ സൈനികർ മാലദ്വീപിൽ തങ്ങരുതെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെയും അദ്ദേഹത്തിന്റെ സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. സൈനികരെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും മാലദ്വീപിന്റെയും ഉന്നത ഉദ്യോഗസ്ഥർ മാലിയിലെ വിദേശ കാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഞായറാഴ്ച യോഗം ചേരുകയുണ്ടായി. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവർ യോഗത്തിൽ സംബന്ധിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനത്തിനു പിന്നാലെ മാലദ്വീപിലെ രണ്ട് മന്ത്രിമാർ മോദിയെ അവഹേളിച്ചു സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ മാലദ്വീപിലേക്കുള്ള വിനോദയാത്ര ബഹിഷ്കരിക്കണമെന്നും പകരം ലക്ഷദ്വീപിലേക്ക് യാത്ര പോവണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യം മാലദ്വീപ് ഉയർത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





