23
Jun 2025
Fri
23 Jun 2025 Fri
woman arrested for attacking father in law

പാലക്കാട് മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മരുമകള്‍ അറസ്റ്റില്‍. കണ്ടമംഗലം പുറ്റാനിക്കാട് മലയില്‍ ഷരീഫിന്റെ ഭാര്യ തിരുവിഴാംകുന്ന് ഷബ്‌നയാണ് അറസ്റ്റിലായത്. ഭര്‍തൃപിതാവ് മുഹമ്മദാലിയെ കഴിഞ്ഞദിവസമാണ് ഷബ്‌ന ആക്രമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷബ്‌നയുടെ ആഭരണങ്ങള്‍ വിറ്റശേഷം യുവതിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ സ്ഥലം വാങ്ങിയിരുന്നു. ഈ ആഭരണങ്ങള്‍ തിരിച്ചുനല്‍കാത്തതിലുള്ള വിരോധത്തിലാണ് ഷബ്‌ന ഭര്‍തൃപിതാവിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. വെട്ടേറ്റ മുഹമ്മദാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

ALSO READ: ആറുമക്കളുടെ അച്ഛന്‍ ഇളയ മകന്റെ പ്രതിശ്രുതവധുവിനൊപ്പം ഒളിച്ചോടി