04
May 2026
Sat
04 May 2026 Sat
woman bites municipality officer who demands non marriage certificate

പുനര്‍വിവാഹിതയല്ലെന്ന രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഉദ്യാഗസ്ഥയെ കടിച്ചുപരിക്കേല്‍പ്പിച്ച് വിധവ പെന്‍ഷനെത്തിയ സ്ത്രീ. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. റവന്യൂ ഇന്‍സ്‌പെക്ടര്‍ ധന്യ ജയറാമിനാണ് പരിക്കേറ്റത്. ധന്യയുടെ കൈയിലാണ് കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിധവ പെന്‍ഷന്റെ ആവശ്യത്തിനെത്തിയ സ്ത്രീ തുടര്‍ന്ന് ഓഫിസിലെ ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ നഗരസഭയിലെ മറ്റു രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമാസക്തയായ സ്ത്രീയെ പിടിച്ചുകൊണ്ടുപോയി.

ALSO READ: 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചതായി പരാതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക