മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനെത്തുടർന്ന് സ്വയം ദൗത്യം ഏറ്റെടുത്ത് മുതലയെ പിടികൂടി യുവതി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. നാലടി നീളമുള്ള മുതലയെ വലവീശിപ്പിടിച്ച യുവതി പിന്നീട് കൈകളിൽ എടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
|
ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺപൂർ ഘാന ഗ്രാമത്തിലാണ് സംഭവം. കർഷകനായ ലക്പത് യാദവും ഭാര്യയും താമസിക്കുന്ന പ്രദേശത്തെ കുളത്തിലാണ് മുതലയെ കണ്ടെത്തിയത്. ഇതോടെ ഗ്രാമവാസികൾ പരിഭ്രാന്തരായി. ലക്പത് യാദവ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും രക്ഷാസംഘം സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതോടെയാണ് ലക്പത് യാദവും ഭാര്യയും ചേർന്ന് മുതലയെ പിടികൂടാൻ തീരുമാനിച്ചത്. കുളത്തിൽ വലവിരിച്ച് നടത്തിയ ശ്രമത്തിനൊടുവിൽ മുതലയെ പിടികൂടി. തുടർന്ന് യുവതി മുതലയെ കൈകളിൽ എടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വന്യജീവി രക്ഷാപ്രവർത്തനത്തിന് അധികൃതർ എത്താതിരുന്നതിനെതിരെ ഗ്രാമവാസികൾ പ്രതിഷേധം ഉയർത്തി. വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ എത്താത്തതിനാലാണ് ജീവൻ പണയംവെച്ച് തങ്ങൾ തന്നെ മുതലയെ പിടികൂടേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം, പരിശീലനം ലഭിക്കാത്തവർ വന്യമൃഗങ്ങളെ പിടികൂടാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് സംഭവം വീണ്ടും ഓർമിപ്പിക്കുന്നു. മുതലയെപ്പോലുള്ള അപകടകാരികളായ ജീവികളെ പിടികൂടുന്നതും മാറ്റിപ്പാർപ്പിക്കുന്നതും പരിശീലനം ലഭിച്ച വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ മാത്രമായിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ALSO READ:ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





