‘ഇത് എന്റെ മകളുടെ അച്ഛന്‍’; BJP MP രവി കിഷനെതിരെ മകള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി യു.പിയിലെ സ്ത്രീ
|
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ ബിജെപി എംപിയും നടനുമായ രവി കിഷനെതിരേ കൗമാരക്കാരിയും അവരുടെ അമ്മയും രംഗത്ത്. രവി കിഷന്‍ തന്റെ ഭര്‍ത്താവും മകളുടെ അച്ഛനും ആണെന്ന് അവകാശപ്പെട്ട് അപര്‍ണ ഠാക്കൂര്‍ എന്ന സ്ത്രീ രംഗത്തെത്തി. തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കിഷന്റെ ഭാര്യയാണെന്നും നടന്‍ തന്റെ മകളുടെ അച്ഛനും ആണെന്ന് അവര്‍ പ്രഖ്യാപിച്ചത്. മകളെ രവി കിഷന്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കിഷനില്‍ നിന്നുണ്ടായതെന്ന് പറയുന്ന മകളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കിഷന്റെ ചില ഫോട്ടോകളും അവര്‍ പ്രദര്‍ശിപ്പിച്ചു.
1996ല്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വെച്ച് കിഷനുമായുള്ള തന്റെ വിവാഹം നടന്നതായും ഈ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും എന്നാല്‍ കിഷന്‍ ഇപ്പോള്‍ തങ്ങളെ അംഗീകരിക്കുന്നില്ലെന്നും അപര്‍ണ ആരോപിച്ചു. രവി കിഷന്‍ തങ്ങളുമായി രഹസ്യമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും എന്നാല്‍ പരസ്യമായി തന്നെയോ മകളെയോ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. മകളെ കിഷന്റെ മകളായി അംഗീകരിക്കാനുള്ള അവകാശവും ആഗ്രഹവും തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മകളായി അംഗീകരിച്ചില്ലെങ്കില്‍ നിയമപരമായ അവകാശം നേടിയെടുക്കാന്‍ കോടതിയെ സമീപിക്കുമെന്നും അപര്‍ണ പറഞ്ഞു. ‘എനിക്ക് 15 വയസുള്ളപ്പോഴാണ് രവി കിഷന്‍ എന്റെ അച്ഛനാണെന്ന് ഞാന്‍ അറിയുന്നത്. നേരത്തെ ഞാന്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിച്ചിരുന്നു. എന്റെ ജന്മദിനത്തില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. ഒരു പിതാവ് എന്ന നിലയില്‍, അദ്ദേഹം എന്നെ മകളായി സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിനാലാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്- വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടി പറഞ്ഞു.
ഭോജ്പുരി സിനിമകളില്‍ നിന്ന് ബോളിവുഡിലേക്കും പിന്നീട് പാര്‍ലമെന്റിലേക്കുമെത്തിയ താരമായ രവി കിഷന്‍, നിലവില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
Woman Claims To Be BJP MP Ravi Kishan’s Wife, Brings Daughter To Press Conference To Demand Social Acceptance From Actor-Turned-Politician
Aparna Thakur claims that BJP MP Ravi Kishan is father of her daughter Shenova. She along with her daughter held a press conference in Lucknow claiming that she would approach Court to get her daughter’s legal rights if he doesn’t accept Shenova as his daughter. They also want to… pic.twitter.com/bdvImCl0Bl
— Mohammed Zubair (@zoo_bear) April 15, 2024





