17
Apr 2025
Sat
17 Apr 2025 Sat
woman elopes with nephew

ഭര്‍ത്താവിന്റെ സഹോദരിയുടെ മകനൊപ്പം യുവതി ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ തിസാങ് ഗ്രാമത്തിലാണ് സംഭവം. മൂന്നുമക്കളുടെ അമ്മയായ 35കാരിയാണ് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 26കാരനായ മരുമകനൊപ്പം ഒളിച്ചോടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല്‍പതിനായിരം രൂപയും ആഭരണങ്ങളുമായാണ് യുവതി മരുമകനൊപ്പം ഒളിച്ചോടിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മീററ്റിലാണ് ഇരുവരും ഇപ്പോള്‍ താമസിക്കുന്നത്. വിഷയത്തില്‍ ഇടപെട്ടാല്‍ കൊന്ന് വീപ്പയ്ക്കുള്ളിലടയ്ക്കുമെന്ന് തന്നെ ഇരുവരും ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് പരാതിപ്പെടുന്നു. മക്കള്‍ക്കു വേണ്ടി അമ്മയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നാണ് ഭര്‍ത്താവ് പോലീസിനോട് ആവശ്യപ്പെടുന്നത്.

അതേസമയം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ കേസ് സംബന്ധമായി കൂടുതല്‍ നടപടികളിലേക്ക് കടക്കാനാവില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
അടുത്തിടെ മകളുടെ പ്രതിശ്രുത വരനുമായി അമ്മ വിവാഹത്തിനു കരുതിയിരുന്ന പണവും സ്വര്‍ണവുമെടുത്ത് ഒളിച്ചോടിയ വാര്‍ത്തയും പുറത്തുവന്നിരുന്നു.

ALSO READ: മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭാവി മരുമകനുമായി അമ്മ ഒളിച്ചോടി