30
Dec 2023
Mon
30 Dec 2023 Mon

നോട്ടുമഴ പെയ്യുമെന്ന് പറഞ്ഞ് നഗ്ന പൂജ, ഒപ്പം ബലാത്സംഗവും; ഗുജറാത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ 4 പേര്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്‌കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തി നോട്ടുമഴ പെയ്യുമെന്ന് വാഗ്ദാനംചെയ്ത് പൂജ നടത്തുകയും പിന്നാലെ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയുംചെയ്ത സംഭവത്തില്‍ ഗുജറാത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25കാരിയാണ് പീഡനത്തിനിരയായത്. ഡിസംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25കാരിയായ പരാതിക്കാരിക്ക് മന്ത്രിവാദിയെന്ന് അവകാശപ്പെടുന്നയാളെ പരിചയപ്പെടുത്തിയത്. ഫൈസലും കാറ്ററിങ് ബിസിനസുകാരനാണ്. ആദ്യഘട്ടത്തില്‍ ഇയാളുടെ ശക്തിയെക്കുറിച്ച് ഫൈസല്‍ വിവരിച്ചപ്പോള്‍ യുവതി വിശ്വസിച്ചിരുന്നില്ല. എന്നാല്‍, നേരിട്ട് കണ്ടശേഷം വിശ്വസിച്ചാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞതോടെ അയാളെ കാണാമെന്ന് യുവതി സമ്മതിച്ചു. ഇതനുസരിച്ചാണ് ഇയാള്‍ക്കൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ സാഗര്‍ ബഗ്ഥാരിയ എന്ന മന്ത്രവാദിയെ കാണാന്‍ യുവതി എത്തിയത്.

എത്തുമ്പോള്‍ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്. പിന്നാലെ അയാളുടെ സഹായികളെത്തി ഈ യുവതിയെ വെച്ച് പൂജ നടത്താന്‍ മന്ത്രവാദിക്ക് താത്പര്യമില്ലെന്നും പരാതിക്കാരിയോട് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ഒരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം വസ്ത്രങ്ങള്‍ അഴിക്കാന്‍ സാഗര്‍ ബഗ്ഥാരിയ യുവതിയോട് ആവശ്യപ്പെട്ടു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞ് വിവസ്ത്രയാകാന്‍ നിര്‍ദേശിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും വീണ്ടും വരണമെന്നും പറഞ്ഞ് യുവതിയെ തിരികെ വിട്ടു. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഡിസംബര്‍ 14ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍ വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ജുനഗദ് സ്വദേശിയായ ഭഗ്ഥാരിയയെ കൂടാതെ സഹായികളായ വിജയ് വഗേല, നരന്‍ ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, ഫൈസല്‍ പര്‍മാര്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

n a shocking incident reported from Gujarat’s Rajkot, a 25-year-old woman was allegedly raped by a witch doctor after his aides convinced her that he possessed some supernatural powers using which he could literally ‘rain money.’