സെക്യൂരിറ്റി ജീവനക്കാരിയായ 19കാരിയെ സൂപ്പര്‍വൈസര്‍ ബലാല്‍സംഗംചെയ്തുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സൂപ്പര്‍വൈസറായ അജയ്(32)ആണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.ഞായറാഴ്ചയാണ് സംഭവം. ബലാല്‍സംഗത്തിനിരയായി ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.
|
ജോലി ചെയ്തിരുന്ന കെട്ടിടസമുച്ചയത്തിന്റെ അടിനിലയില്‍ വച്ച് മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഇതിനു ശേഷം പെണ്‍കുട്ടി വിഷംകഴിക്കുകയായിരുന്നു. അതേസമയം കൂട്ടബലാല്‍സംഗം നടന്നിട്ടില്ലെന്നാണ് ഡിസിപി ചാന്ദ് യാദവ് പറയുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





