കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട ശേഷം തീകൊളുത്തി കൊന്ന് കാമുകി. ബംഗളുരുവിലാണ് സംഭവം. 27കാരിയായ പ്രേരണയാണ് കാമുകനായ കിരണി(27)ക്രൂരമായി കൊലപ്പെടുത്തിയത്. കിരണിന്റെ മരണം യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
|
യുവാവ് തന്നെ അവഗണിക്കുന്നുവെന്ന തോന്നലിലാണ് യുവതിയുടെ ക്രൂരത. പുതുരീതിയിലുള്ള വിവാഹഭ്യര്‍ഥന നടത്താനെന്ന് വിശ്വസിപ്പിച്ചാണ് യുവതി കിരണിനെ കെട്ടിയിട്ടത്. യുവാവിന്റെ കണ്ണുകളും യുവതി തുണി കൊണ്ട് കെട്ടി മറച്ചു. ഇതിനു ശേഷം ഇന്ധനമൊഴിച്ചു തീകൊളുത്തുകയായിരുന്നു.
ഒരുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് തന്നില്‍ നിന്ന്് അകലുകയാണെന്നും തന്നെ വിവാഹം കഴിക്കില്ലെന്നും പ്രേരണയ്ക്കു തോന്നി. അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പ്രേരണ കിരണിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്.
പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: യൂസുഫ് പത്താന്റെ ഭാര്യാ പിതാവും സഹോദരനും അറസ്റ്റില്‍





