29
Apr 2026
Tue
29 Apr 2026 Tue
Yusuf Pathan's in laws arrested

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താന്റെ ഭാര്യയുടെ പിതാവും സഹോദരനും അറസ്റ്റില്‍. മുംബൈയില്‍ മൂന്നംഗ കുടുംബത്തെ ആക്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഖാലിദ് പത്താന്‍, മകന്‍ ഷൊഹൈബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡിലെ വെള്ളക്കെട്ടിലൂടെ വേഗതയില്‍ കാറോടിച്ചുപോയതിനെ തുടര്‍ന്ന് ഇരുവരുടെയും ദേഹത്തേക്ക് വെള്ളം തെറിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൈയാങ്കൡയില്‍ കലാശിച്ചത്. യൂസുഫ് പത്താന്‍ എന്നൊരാളും, ഇയാളുടെ സഹോദരന്‍ സല്‍മാനും മറ്റൊരു കുടുംബാംഗവുമാണ് കാറിലുണ്ടായിരുന്നത്.

വെള്ളം തെറിച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തി തങ്ങള്‍ ക്ഷമാപണം നടത്തിയെങ്കിലും ഖാലിദ് പത്താനും ഷൊഹൈബ് പത്താനും തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തുവെന്നും പരാതിക്കാര്‍ പറയുന്നു. അതേസമയം കാര്‍ യാത്രികര്‍ക്കെതിരേ യൂസുഫ് പത്താന്റെ ഭാര്യാവീട്ടുകാരും പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ മരണം എട്ടായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക