08
Sep 2024
Sat
08 Sep 2024 Sat
woman who filed rape complaint against Nivin Pauly changes her statement

കൊച്ചി: നിവിൻ പോളി തന്നെ പീഡിപ്പിച്ചുവെന്ന തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലായിരുന്നുവെന്ന വിചിത്രമായ വാദവുമായി പരാതിക്കാരിയായ യുവതി. 2023 ഡിസംബർ 14, 15 തിയതികളിലാണ് ദുബൈയിൽ വച്ച് ലൈംഗിക അതിക്രമം ഉണ്ടായെന്ന പരാതിക്കാരിയുടെ വാദം പൊളിച്ച് സംഭവദിവസം നിവിൻ പോളി വിനീത് ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്കു ശേഷം സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്ന തെളിവുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പരാതിക്കാരിയുടെ നിലപാട് മാറ്റം എന്നത് ശ്രദ്ധേയമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിക്കാരിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും നിവിൻ പോളി ആരോപണത്തിനു പിന്നാലെ മാധ്യമങ്ങളെ നേരിൽക്കണ്ട് വ്യക്തമാക്കിയിരുന്നു. വ്യാജ ആരോപണം ഉയർത്തിയ യുവതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നിവിൻ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയായിരുന്നു വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ നിവിൻ പോളിയുടെ ലൊക്കേഷൻ ഫോട്ടേകളും മറ്റു രേഖകളും പുറത്തുവിട്ട് പരാതിയിലെ വാദത്തെ ഖണ്ഡിച്ചത്. ഇതോടെ പ്രതിസന്ധിയിലായ പരാതിക്കാരി വീണ്ടും മൊഴി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

അന്വേഷണ സംഘം മുമ്പാകെയാണ് യുവതി പുതിയ മൊഴി നൽകിയത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി പിന്നീട് ആരോപിച്ചു. നിവിനടക്കം ആറുപേർക്കെതിരേയായിരുന്നു കോതമം​ഗലം സ്വദേശിനി പീഡന പരാതി നൽകിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക