02
May 2024
Sun
02 May 2024 Sun
woman wins 8 crore rupees after buying DDF ticket from husband's cash gift

വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവ് നല്‍കിയ പണത്തിന് യുവതി വാങ്ങിയ ടിക്കറ്റിന് 8.33 കോടി രൂപ സമ്മാനം. ഇന്ത്യക്കാരിയായ പായലിനെയാണ് വിവാഹ സമ്മാനം കോടിപതിയാക്കിയത്.(woman wins 8 crore rupees after buying DDF ticket from husband’s cash gift)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെയാണ് പായലിനെ തേടി ഭാഗ്യമെത്തിയത്. പഞ്ചാബ് സ്വദേശിനിയായ പായല്‍ ഡിഡിഎഫ് മില്ലേനിയം മില്യനയറിന്റെ 461ാം സീരിസിലെ 3337 എന്ന നമ്പരാണ് ഓണ്‍ലൈനായി വാങ്ങിയത്.

പായലും ഭര്‍ത്താവ് ഹര്‍നക് സിങ്ങും

ഏപ്രില്‍ 20ന് 16ാം വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോഴാണ് ഭര്‍ത്താവ് ഹര്‍നക് സിങ് തനിക്ക് 1000 ദിര്‍ഹം സമ്മാനമായി നല്‍കിയതെന്ന് യുവതി പറയുന്നു. ഈ തുക കൊണ്ട് ഡിഡിഎഫ് ടിക്കറ്റ് വാങ്ങാമെന്ന് തീരുമാനിക്കുകയും ഏറ്റവും കൂടുതല്‍ 3 അക്കമുള്ള നമ്പര്‍ ടിക്കറ്റ് വാങ്ങുകയായിരുന്നുവെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 12 വര്‍ഷമായി ഡിഡിഎഫ് ടിക്കറ്റ് താന്‍ വാങ്ങാറുണ്ടെന്നും ഓരോ തവണയും തന്റെയും ഭര്‍ത്താവിന്റെയും ഇരട്ട ആണ്‍മക്കളുടെയും പേരുകളിലാണ് ടിക്കറ്റ് വാങ്ങിയിരുന്നതെന്നും പായല്‍ പറഞ്ഞു.